ശ്രീകൃഷ്ണപുരം: ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. ഇന്ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ 10 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെകൂടി ഫല പ്രഖ്യാപനം ഉണ്ടാകും.
ശ്രീകൃഷ്ണപുരം ഡിവിഷൻ പരിധിയിലുള്ള 48 വാർഡുകളിലായി 82 പോളിംഗ് ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായിരുന്നു പോളിംഗ്. യു.ഡി.എഫ് സ്ഥാനാർത്ഥി പി. ഗിരീശനും, എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ശ്രീധരൻ, എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. ജയനും ആണ് മത്സര രംഗത്തുണ്ടായിരുന്നത്. ശക്തമായ മത്സരം നടന്ന ശ്രീകൃഷ്ണപുരം ഡിവിഷനിൽ മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |