SignIn
Kerala Kaumudi Online
Saturday, 20 April 2024 6.24 AM IST

കേരളകൗമുദി ' ജ്യോതിർഗമയ " മ്യൂസിക് ഫെസ്റ്റ്

dd

പാലോട്: കേരളകൗമുദിയുടെയും കൗമുദി ടി.വിയുടെയും ആഭിമുഖ്യത്തിൽ ജ്യോതിർഗമയ എന്ന പേരിൽ മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 1980 മുതൽ 2021 വരെ റിലീസായ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മത്സരം. 15 വയസുവരെ (എ ഗ്രൂപ്പ് ), 15 വയസു മുതൽ 30 വയസു വരെ (ബി ഗ്രൂപ്പ്) എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം.

ആദ്യഘട്ടം 27,28 തിയതികളിൽ നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാലാ മന്ദിരത്തിലും ഫൈനൽ 2022 ജനുവരി 8ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിലും നടക്കും. ഒരു മത്സരാർത്ഥിക്ക് സെമി ക്ലാസിക്കൽ, മെലഡി, ഫാസ്റ്റ് സോംഗ് എന്നീ വിഭാഗത്തിൽ മൂന്നു ഗാനങ്ങൾ പാടാനുള്ള അവസരമുണ്ടായിരിക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് 10,000 രൂപ കാഷ് പ്രൈസ് കൂടാതെ ട്രോഫിയും നൽകും. തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവർക്ക് മത്സരിക്കാം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ: 8281618450. ഇ- മെയിൽ: sreesasthajiji@gmail.com. അപേക്ഷിക്കേണ്ട അവസാന ദിവസം ഈ മാസം 20.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.