കേപ്ടൗൺ: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഡീൻ എൽഗാറിന്റെ നേതൃത്വത്തിലുള്ള 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബൗളർ സിഡാൻഡ മഗാല, ബാറ്റർ റയാൽ റിക്കെൽത്തോൺ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
2 വർഷത്തിന് ശേഷം ഡുവാനെ ഒലിവറിന് ദേശീയ ടീമിലേക്ക് വിളിയെത്തി. മൂന്ന് ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരം ക്രിസ്മസിന്റെ പിറ്റേന്ന് തുടങ്ങും.
ടീം:എൽഗാർ (ക്യാപ്ടൻ), ടെംബ ബവുമ (വൈസ് ക്യാപ്ടൻ ), ക്വിന്റൺ ഡി കോക്ക്, കഗിസോ റബാഡ, സാറെൽ ഇർവി, ബ്യൂറാൻ ഹെന്റിക്സ്, ജോർജ് ലിൻഡെ, ലുങ്കി എൻഗിഡി, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, നോർട്ജെ,പീറ്റേഴ്സൺ, വാൻ ഡ്യൂസ്സൻ, വെറെയ്നെ, ജാൻസൺ, സ്റ്റൂർമാൻ, സുബ്രായെൻ, മലാഗ, റയാൻ റിക്കെൽട്ടൺ, ഒലിവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |