ന്യൂഡൽഹി: മന്ത്രി എ കെ ശശീന്ദ്രന് പരിക്ക്. കേരളാ ഹൗസിന്റെ പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. മന്ത്രിയുടെ കൈവിരലുകൾക്ക് പരിക്കേറ്റു. രണ്ടാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. എൻ സി പി യോഗത്തിൽ പങ്കെടുക്കാനായിട്ടാണ് എ കെ ശശീന്ദ്രൻ ഡൽഹിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |