SignIn
Kerala Kaumudi Online
Thursday, 25 April 2024 5.03 PM IST

ഇക്കുറി ഒന്നല്ല ഒരു കൂട്ടം, ആകാശത്തിൽ തെന്നി പറക്കുന്ന പറക്കും തളികകളുടെ കൂട്ടം, പൈലറ്റുമാർ പകർത്തിയ വീഡിയോ വൈറൽ

ufo

അന്യഗ്രഹ ജീവികൾ പറക്കും തളികകളിൽ ഭൂമിയിൽ സന്ദർശനം നടത്തുന്നുണ്ടെന്നത് ശാസ്ത്ര ലോകത്തിന് ഇനിയും തെളിയിക്കാനാവാത്ത സമസ്യയാണ്. എന്നാൽ ഇതു കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാനും കഴിയുന്നില്ല, കാരണം വിവിധ ഇടങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകൾ അത്ര ശക്തമാണ്. ഇപ്പോഴിതാ ഒരു കൂട്ടം പറക്കുന്ന അജ്ഞാത വസ്തുക്കളുടെ വീഡിയോ വൈറലായിരിക്കുകയാണ്. പസഫിക് സമുദ്രത്തിന് മുകളിലൂടെ പറന്ന വിമാനത്തിലെ പൈലറ്റുമാരാണ് അവർക്ക് തൊട്ടടുത്തായി ഒരു കൂട്ടം അജ്ഞാത വസ്തുക്കൾ പറക്കുന്നത് ശ്രദ്ധയിൽ പെട്ടത്. യുദ്ധവിമാനങ്ങൾ പ്രദർശനങ്ങളിൽ അണിനിരന്ന് അഭ്യാസങ്ങൾ നടത്തുന്നതിന് മുൻപ് ഒരു പാറ്റേണിൽ സഞ്ചരിക്കുന്നതിന് തുല്യമായിരുന്നു ഈ കാഴ്ച. കറങ്ങുന്ന ലൈറ്റുകൾ ഇവയിൽ ഘടിപ്പിച്ചിരുന്നു. ഇതോടെ അജ്ഞാത വസ്തുക്കളുടെ വീഡിയോ പൈലറ്റുമാർ പകർത്തുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം 39,000 അടി ഉയരത്തിൽ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചലിക്കുന്ന വെളിച്ചം കണ്ട് പലരും അമ്പരന്നപ്പോൾ, മറ്റുള്ളവർ അത് ഒരു യുദ്ധവിമാനത്തിൽ നിന്നും പുറപ്പെടുവിച്ച ആന്റി മിസൈൽ ജ്വാലകളാണെന്ന് അവകാശപ്പെടുന്നു. വീഡിയോ പകർത്തിയ പസഫിക്കിന്റെ ഈ ഭാഗം എണ്ണ, വാതക പാടങ്ങൾ അടങ്ങിയ തന്ത്രപ്രധാനമായ ഒരു സ്ഥലമാണ്. കഴിഞ്ഞ മേയ് മാസത്തിലും യുഎസ് നാവികസേനയുടെ കപ്പലിന് സമീപത്ത് കൂടി ഒരു യുഎഫ്ഒ വേഗതയിൽ പറക്കുന്നതായി കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRAL, PILOT, UFO, VIDEO VIRAL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.