SignIn
Kerala Kaumudi Online
Thursday, 25 April 2024 7.57 PM IST

ഉദ്ധാരണക്കുറവുള്ള പുരുഷൻമാർ വയാഗ്ര കഴിച്ചാൽ സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു നേട്ടം കൂടി ഉണ്ടാവുമെന്ന് പഠനങ്ങൾ

medicine-

ഉദ്ധാരണക്കുറവുള്ള പുരുഷന്മാർക്ക് വയാഗ്ര ഏറെ ഫലപ്രദമാണ്, എന്നാൽ വയാഗ്രയ്ക്ക് അൽഷിമേഴ്സ് സാദ്ധ്യത കുറയ്ക്കാൻ കൂടി കഴിയുമെന്ന് പഠനം. 'അത്ഭുത ഗുളിക' എന്ന് പലപ്പോഴും പരാമർശിക്കപ്പെടുന്ന വയാഗ്രയ്ക്ക് മറവി രോഗമായ അൽഷിമേഴ്സ് വരാനുള്ള സാദ്ധ്യത കുറയ്ക്കാനാവുമെന്ന് നേച്ചർ ഏജിംഗ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വയാഗ്രയിലുള്ള സിൽഡെനാഫിൽ എന്ന വസ്തുവാണ് അൽഷിമേഴ്സ് വരുന്നതിനുള്ള സാദ്ധ്യത 69 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തിയത്. ക്ലീവ്ലാൻഡ് ക്ലിനിക്കിൽ നിന്നുള്ള ഒരു സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ലക്ഷക്കണക്കിന് രോഗികളുടെ ഡാറ്റാബേസ് വിശകലനം ചെയ്താണ് വയാഗ്ര കഴിച്ചാൽ അൽഷിമേഴ്സ് പിടികൂടുന്നതിനുള്ള സാദ്ധ്യത കുറവായിരിക്കുമെന്ന നിഗമനത്തിലേക്ക് വിദഗ്ദ്ധർ എത്തിയത്.

പഠനത്തിൽ സിൽഡെനാഫിൽ ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗം വരാനുള്ള സാദ്ധ്യത 69 ശതമാനം കുറവാണെന്ന് കണ്ടെത്തി. കൊറോണറി ആർട്ടറി രോഗം, രക്തസമ്മർദ്ദം, ടൈപ്പ്2 പ്രമേഹം എന്നിവയുള്ള വ്യക്തികളിൽ സിൽഡെനാഫിൽ ഉപയോഗിക്കുന്നത് അൽഷിമേഴ്സിന്റെ സാദ്ധ്യത കുറച്ചതായി കണ്ടെത്തുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, VIAGRA, MEDICINE, PENIS SIZE, PENIS, ALZHEIMERS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.