SignIn
Kerala Kaumudi Online
Saturday, 20 April 2024 9.58 AM IST

ആരാടാ ഇവൻ, അമേരിക്കൻ പ്രസിഡന്റിനെക്കാളും ആരാധകർ അംഗരക്ഷകന്, എന്നിട്ടും ബഢിയെ ഒഴിവാക്കാതെ ബൈഡൻ

secret-service-agent

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റുമാരുടെ യാത്രാവേളകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ലോകത്തിലെ ഏറ്റവും കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളോടെയാവും അവർ സഞ്ചരിക്കുക. എന്നാൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡന്റെ അംഗരക്ഷകനാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 'ടോപ്പ് ഗൺ' എന്ന ചിത്രത്തിലെ നടൻ ടോം ക്രൂയിസുമായുള്ള സാമ്യമാണ് അംഗരക്ഷകന് ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത്. ചടുലമായ നീക്കങ്ങളോടെ പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഈ ഉദ്യോഗസ്ഥന്റെ വീഡിയോകളും വൈറലാണ്.

അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് തന്റെ പേരക്കുട്ടികൾക്കൊപ്പം നാന്റുക്കറ്റിൽ ഷോപ്പിംഗ് നടത്തുമ്പോഴും സീക്രട്ട് സർവീസ് ഓഫീസറായ യുവാവ് കൂടെയുണ്ടായിരുന്നു. ടിക് ടോക്കിൽ ഉൾപ്പടെ ഇദ്ദേഹം താരമായിരിക്കുകയാണ്. ഏകദേശം മൂന്ന് ദശലക്ഷം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഉള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, BIDEN, US SECRET AGENT, US PRESIDENT, SECRET SERVICE AGENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.