SignIn
Kerala Kaumudi Online
Thursday, 25 April 2024 6.40 PM IST

ജോലിക്ക് വേണ്ടി തലമുണ്ഡനം ചെയ്‌ത് കായിക താരങ്ങൾ; ചർച്ച നടത്താമെന്ന മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി

protest

തിരുവനന്തപുരം: അർഹതപ്പെട്ട ജോലി നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങൾ തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. എഴുപതോളം കായികതാരങ്ങളാണ് കഴിഞ്ഞ എട്ടു ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു തീരുമാനം വന്നിട്ടില്ല. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് സമരക്കാർ തല മുണ്ഡനം ചെയ്തത്.

സമരക്കാരുമായി ചർച്ച നടത്താമെന്ന് കായിക മന്ത്രി ഉറപ്പ് നൽകിയെങ്കിലും അത് നടന്നില്ല. തുടർന്ന്, മന്ത്രിയെ കാണാൻ സമരക്കാർ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാനും കഴിഞ്ഞില്ല. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴൊക്കെ നന്നായി ആലോചിച്ച ശേഷം ചർച്ചയ്‌ക്ക് വിളിക്കുമെന്നാണ് മറുപടി ലഭിച്ചതെന്ന് സമരക്കാർ പറഞ്ഞു. അനുകൂല തീരുമാനം വന്നില്ലെങ്കിൽ ശക്തമായ സമരമാർഗങ്ങളിലേക്ക് പോകാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC, SPORTS, SECRETARIATE, PROTEST, SPORTS MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.