SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.07 AM IST

ലോകത്ത് ഏറ്റവും ചെലവേറിയ നഗരമായി ടെൽ അവീവ്, ചെലവ് കുറച്ച് ജീവിക്കാൻ ഒരു ഇന്ത്യൻ നഗരവും, പട്ടിക പുറത്ത് വിട്ട് ഇക്കണോമിസ്റ്റ് മാസിക

tel-aviv

ന്യൂ‌‌ഡൽഹി: ലോകത്ത് പല നഗരങ്ങളിലും ജീവിത ചെലവ് കൂടുതലാണെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ഇപ്പോഴിതാ വിവിധ നഗരങ്ങളുടെ ജീവിത ചെലവ് സൂചിപ്പിക്കുന്ന പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. ഈ പട്ടിക പ്രകാരം ഇസ്രയേലിയൻ നഗരമായ ടെൽ അവീവ് ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം.

ഇസ്രയേലിന്റെ നാണയമായ ഷെക്കെലും ഡോളറുമായുള്ള താരതമ്യത്തിൽ ഷെക്കെൽ കൂടുതൽ മൂല്യം നേടിയതാണ് ടെൽ അവീവ് ഒന്നാം സ്ഥാനത്ത് എത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി സൂചിപ്പിക്കുന്നത്. മാത്രവുമല്ല കൊവിഡ് സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും ഗതാഗത സംവിധാനങ്ങളിൽ ഉണ്ടായ പുരോഗതിയുമെല്ലാം ഇതിന് കാരണമായി പഠനം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന പാരീസിനെ പിന്നിലാക്കികൊണ്ടാണ് ടെൽ അവീവ് ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഈ പട്ടിക പ്രകാരം ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയും ഇഐയു പുറത്ത് വിട്ടിട്ടുണ്ട്. ഈ പട്ടിക പ്രകാരം സിറിയൻ തലസ്ഥാനമായ ഡമാസ്കസിനും ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്കയുമാണ് ചെലവ് കുറഞ്ഞ നഗരങ്ങളിൽ മുന്നിൽ. ഏറ്റവും ചെലവ് കുറഞ്ഞ ഏഴാമത്തെ നഗരം അഹമ്മദാബാദാണ്. ആറാം സ്ഥാനത്തായി പാക് നഗരമായ കറാച്ചിയുമുണ്ട്. അഞ്ച് വൻകരകളിലെ 173 നഗരങ്ങളിലാണ് പഠനം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ECONOMIST MAGAZINE REPORT NEWLY PUBLISHED, ECONOMIST, EIU, INDIAN EXPENSIVE CITY, IMOST EXPENSIVE CITY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.