കാസർകോട് : ശബ്ദമലിനിക്കരണം കുറയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാനതല ഓപറേഷൻ ഡെസിബൽ കാസർകോട് ജില്ലയിൽ ആരംഭിച്ചു. ആർ.ടി.ഒ എ.കെ. രാധാകൃഷ്ണൻ ,എൻഫോഴ്സ്മെൻറ് ആർ.ടി.ഒ എം. ടി.ഡേവിസ് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിൽ വിവിധ സ്കാഡുകളായി പരിശോധന നടത്തി. പ്രസ്തുത ഡ്രൈവിൽ നിരോധിക്കപ്പെട്ട ഫോണുകൾ ഉപയോഗിക്കുന്നവർക്ക് എതിരെയും പൊതുനിരത്തുകളിൽ അനാവശ്യമായി തുടർച്ചയായി ഹോണുകൾ ഉപയോഗിക്കുന്നവർക്ക് എതിരെയും, രൂപമാറ്റം വരുത്തിയ സൈലെൻസറുകൾക്കെതിരെയും, അനവസരത്തിൽ ഫോണുകൾ ഉപയോഗിക്കുന്ന ആംബുലൻസുകൾക്കെതിരെയും കർശന നടപടി സ്വീകരിച്ചു. ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി വാഹന ഉപഭോക്താക്കളെ ബോധവത്കരണം നടത്തുകയും ചെയ്തു. എം.വി.ഐ മാരായ സാജു ഫ്രാൻസിസ്, ഷെല്ലി ഒ.എഫ്, ചന്ദ്രകുമാർ ടി ,എ എം.വി.ഐ.മാരായ ജിജോ വിജയ്, പ്രവിൺ കുമാർ, അരുൺ കുമാർ, സുജിത്ത് വി.എസ്, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |