SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.58 AM IST

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്

nurse

കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് നഴ്‌സുമാരിൽ നിന്ന് നോമിനേഷനുകൾ സ്വീകരിച്ചു തുടങ്ങി. ഒന്നാം സമ്മാനമായി 2,50,000 യു.എസ് ഡോളറും മറ്റ് 9 ഫൈനലിസ്റ്റുകൾക്ക് വലിയ സമ്മാനത്തുകകളും 2022 മേയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ദുബായിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് www.asterguardians.com വഴി 2022 ജനുവരി 30നകം നോമിനേഷനുകൾ സമർപ്പിക്കാം. 2021ലെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് നൽകാൻ തീരുമാനിച്ചത്. ആരോഗ്യസംരക്ഷണ മേഖലയിലെ അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്ത നായകരാണ് നഴ്‌സുമാരെന്നത് കൊവിഡ് കാലത്ത് തെളിയിക്കപ്പെട്ടതാണെന്ന് ആസ്റ്റർ മാനേജിംഗ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ASTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.