പൂവാർ: 'ദിശ' അരുമാനൂരിന്റെ ഒാൾ കേരള ഷട്ടിൽ ബാഡ്മിന്റൺ സീസൺ 4 ന്റെ ഉദ്ഘാടനം കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സെക്രട്ടറി ആർ.രാകേഷ് ശേഖർ നിർവഹിച്ചു.'ദിശ' ചെയർമാൻ മനു അരുമാനൂർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ഫൈൻ സി ദത്തനെ ചടങ്ങിൽ ആദരിച്ചു.പൂവാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ.സാംദേവ്,റിട്ടേർഡ് സൂപ്രണ്ട് ഒഫ് പൊലീസ് എസ്.രാജേന്ദ്രൻ,കലേഷ് കുമാർ ബിഫിൻ ആന്റോ എന്നിവർ സന്നിഹിതരായിരുന്നു.കേരളത്തിലെ 8 ജില്ലയെ പ്രതിനിധീകരിച്ച് 16 ദേശീയ അന്തർദേശീയ താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ എറണാകുളത്തിന്റെ വിഷ്ണു ശ്രീകുമാർ,ജയകുമാർ സഖ്യത്തെ പരാജയപ്പെടുത്തി തിരുവനന്തപുരത്തിന്റെ ബാലസുബ്രമണ്യൻ,ബനറ്റ് ആന്റണി സഖ്യം ജേതാക്കളായി.
ഫോട്ടോ: 'ദീശ' അരുമാനൂർ സംഘടിപ്പിച്ച ആൾ കേരള ഷട്ടിൽ ബാഡ്മിന്റൺ സീസൺ 4 ന്റെ ഉദ്ഘാടനം കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സെക്രട്ടറി ആർ.രാകേഷ് ശേഖർ നിർവഹിക്കുന്നു. പൂവാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ.സാംദേവ്,ദിശ ചെയർമാൻ മനു അരുമാനൂർ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |