SignIn
Kerala Kaumudi Online
Thursday, 25 April 2024 3.24 PM IST

കയർ കോർപ്പറേഷൻ ചെയർമാനായി ജി. വേണുഗോപാൽ ഇന്ന് ചുമതലയേൽക്കും

venu

ആലപ്പുഴ: കയർ കോർപ്പറേഷൻ ചെയർമാനായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. വേണുഗോപാൽ ഇന്ന് രാവിലെ 11ന് ചുമതലയേൽക്കും. ഇത് രണ്ടാം തവണയാണ് വേണുഗോപാൽ ചെയർമാനാകുന്നത്. 2006 മുതൽ 2011വരെയുള്ള കാലയളവിലാണ് നേരത്തെ ചെയർമാനായിരുന്നത്.

ഈ കാലയളവിൽ ഡിപ്പോ സമ്പ്രദായം നിറുത്തലാക്കുന്നതിന്റെ ഭാഗമായി ക്രയവില സ്ഥിരതാ പദ്ധതി നടപ്പാക്കി. ഇതിലൂടെ തൊഴിലാളികൾക്ക് മുടക്കം കൂടാതെ വേതനവും തൊഴിലവസരങ്ങളും നൽകാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞു. ഇതിനൊപ്പം ഉത്പാദകരായ ചെറുകിട ഫാക്ടറികളിലെ ഉത്പന്നങ്ങൾ സംഭരിച്ച് കയറ്റുമതിയും ചെയ്തിരുന്നു.

2016 മുതൽ അഞ്ചുവർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നിരവധി വികസന പദ്ധതികളും നടപ്പാക്കി. മുഹമ്മ ആനടിയിൽ വീട്ടിലാണ് താമസം. റിട്ട. അദ്ധ്യാപിക കെ.എസ്. പ്രീതയാണ് ഭാര്യ. ഐ.ടി മേഖലയിലെ ജീവനക്കാരായ നിധിനും വിധിനുമാണ് മക്കൾ.

""
സർക്കാരുമായി ആലോചിച്ച് കൂടുതൽ വികസന പദ്ധതികൾക്ക് രൂപം നൽകും. കയർ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആഭ്യന്തര-വിദേശ വിപണന കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുന്നതിന് പരിഗണന നൽകും.

ജി. വേണുഗോപാൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.