SignIn
Kerala Kaumudi Online
Thursday, 25 April 2024 10.52 PM IST

ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണത്തിന് അവധിയില്ല!

road

ആലപ്പുഴ: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് ജോലികൾ വേഗത്തിലാക്കാൻ കൂടുതൽ താത്കാലിക ജീവനക്കാരെ നിയമിച്ചു. അവധി ദിവസങ്ങളിലും നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് എൻ.എച്ച്.ഐ സ്ഥലം ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ താത്കാലിക ജീവനക്കാരെ നിയമിച്ചത്.

ജനുവരിക്ക് മുമ്പ് സ്ഥലം പൂർണമായും ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കാൻ മൂന്ന് റീച്ചുകളിലായി 97 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 1,​178 ഭൂഉടമകളിൽ നിന്ന് 69ഹെക്ടർ സ്ഥലം ഏറ്റെടുത്തു. നഷ്ടപരിഹാരമായി 478 കോടി രൂപ വിതരണം ചെയ്തു.

ആദ്യ 3 (ഡി) വിജ്ഞാപനം അനുസരിച്ച് നടപടികൾ പൂർത്തീകരിച്ച സ്ഥലം ഉടമകൾക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കിയവർക്കുള്ള തുക നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പ്രതിദിനം 75 പേരുടെ നഷ്ടപരിഹാര ഫയലുകളാണ് ഇപ്പോൾ തീർപ്പാക്കുന്നത്.

സ്ഥലം ഏറ്റെടുപ്പ് അതിവേഗം

1. തുറവൂർ മുതൽ പറവൂർ വരെയുള്ള സ്ഥലം ഏറ്റെടുപ്പ് ഡിസംബർ 15ന് മുമ്പ് പൂർത്തീകരിക്കും

2. 37.9 കിലോമീറ്ററിന് 1,​118 കോടി രൂപയ്ക്കാണ് കരാർ

3. കരാർ ഉറപ്പിച്ചത് രാജസ്ഥാൻ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക്

4. സ്ഥലം ഏറ്റെടുത്ത് 90ദിവസത്തിനുള്ളിൽ 90 ശതമാനത്തിൽ കൂടുതൽ സ്ഥലം വിട്ടുനൽകണം

5. ആലപ്പുഴ ബീച്ച് കടന്നുപോകുന്ന മൂന്നര കിലോമീറ്റർ എലിവേറ്റഡ് ഹൈവേ

6. കരാർ ഉറപ്പിച്ചാൽ 30 മാസം (രണ്ടരവർഷം) കൊണ്ട് ജോലികൾ പൂർത്തീകരിക്കണം

7. അഞ്ചുവർഷം റോഡിന്റെ പരിപാലന ചുമതല കരാറുകാർക്ക്

8. പറവൂർ - കൊറ്റുകുളങ്ങര റീച്ചിന് തുക വർദ്ധിപ്പിച്ച് നൽകി

9. പുതിയ ടെണ്ടർ ഉറപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു

10. കൊറ്റുകുളങ്ങര - കാവനാട് റീച്ച് കരാർ ഉറപ്പിച്ചു

11. ഈ റീച്ചിൽ ജില്ലയിലുള്ളത് കായംകുളം, കൃഷ്ണപുരം വില്ലേജുകളിലെ 11 കിലോമീറ്റർ

12. ബാക്കി ഭാഗം കൊല്ലം ജില്ലയിൽ

നഷ്ടപരിഹാര വിതരണം

പണം ലഭിച്ചവർ: 1,​178

വിതരണം ചെയ്തത്: 478 കോടി

എൻ.എച്ച്.ഐക്ക് കൈമാറിയ സ്ഥലം: 69 ഹെക്ടർ

ആകെ ഏറ്റെടുക്കേണ്ട സ്ഥലം: 97ഹെക്ടർ

""

തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് ഡിസംബർ 15ന് മുമ്പ് പൂർത്തീകരിച്ച് കരാർ കമ്പനിക്ക് കൈമാറാൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. രേഖകൾ ഹാജരാക്കിയ മുഴുവൻ ഉടമകളുടെയും സ്ഥലം ഉടൻ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകും.

ഡെപ്യൂട്ടി കളക്ടർ, സ്ഥലം ഏറ്റെടുക്കൽ വിഭാഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.