SignIn
Kerala Kaumudi Online
Thursday, 25 April 2024 5.21 PM IST

ഉറുമ്പുകളുടെ കഥ പറയാൻ ഇവർ ബാലശാസ്ത്ര കോൺഗ്രസിലേക്ക്

ants
ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആദിത്യ ബിജുവും പി.എസ്.വിഷ്ണുപ്രിയയും

കൽപ്പറ്റ: 29 ാമത് ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് വയനാട്ടിലെ വിദ്യാർത്ഥിനികൾ പങ്കെടുക്കും. സംസ്ഥാനതല മത്സരത്തിൽ അവതരിപ്പിച്ച 90 ഓളം പ്രൊജക്ടുകളിൽ നിന്ന് മൂന്നാം സ്ഥാനം നേടിയാണ് അതിരാറ്റുകുന്ന് ജി.എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ആദിത്യ ബിജു, പി.എസ്.വിഷ്ണുപ്രിയ എന്നിവർ ഈ നേട്ടം കൈവരിച്ചത്.

'കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം: ഉറുമ്പുകളിലൂടെ' എന്ന വിഷയത്തിലാണ് ഇവർ പ്രൊജക്ട് അവതരിപ്പിച്ചത്. കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ സയൻസ് കോ ഓർഡിനേറ്റർമാരായ ദിവ്യ മനോജ്, ആതിര സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
കാപ്പിത്തോട്ടത്തിലും റബർതോട്ടത്തിലുമായി നടത്തിയ താരതമ്യ പഠനമാണ് വിദ്യാർത്ഥികളെ ദേശീയതലത്തിലേക്ക് എത്തിച്ചത്. ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ ഉറുമ്പുകളുടെ വൈവിധ്യം നിലനിർത്തുന്നതിലും അനുബന്ധ സസ്യ ജന്തുവൈവിധ്യം നിലനിർത്തുന്നതിലും റബർതോട്ടങ്ങളെ അപേക്ഷിച്ച് കാപ്പിത്തോട്ടങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഒരു പ്രദേശത്തെ ജൈവസമ്പന്നതയുടെ അടയാളപ്പെടുത്തലാണ് ഉറുമ്പുകൾ എന്നുമാണ് കുട്ടികൾ പഠനത്തിലൂടെ കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.