SignIn
Kerala Kaumudi Online
Friday, 19 April 2024 10.01 PM IST

ഷാരൂഖ് പഠാനെതിരെ കോടതി കുറ്റപത്രം നൽകി

shahrukh-pathan

ന്യൂഡൽഹി: കഴിഞ്ഞ വർഷം വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിനിടെ പൊലീസുകാരനെതിരെ തോക്ക് ചൂണ്ടിയ ഷാരൂഖ് പഠാനെതിരെ ഡൽഹി അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം നൽകി. ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബ്ൾ ദീപക്ക് ദാഹിയക് നേരെ തോക്ക് ചൂണ്ടുന്ന പഠാൻ്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

2020 മാർച്ച് 3 ന് അറസ്റ്റിലായ ഷാരൂഖ് ഇപ്പോൾ തിഹാർ ജയിലിലാണ്. അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് നൽകിയ കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം എന്നിവയനുസരിച്ച് വധശ്രമം, ആക്രമണം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി. സി.ആർ.പി.സി സെക്ഷൻ 144, ഐ.പി.സി 188 എന്നീ വകുപ്പുകളുടെ ലംഘനവും കുറ്റപത്രത്തിലുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. 1984ലെ സിഖ് കലാപത്തിന് ശേഷം ഇത്തരമൊരു കലാപത്തിന് ഡൽഹി സാക്ഷിയായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SHAHRUKH PATHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.