തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ നയിക്കുന്ന പദയാത്ര മഹാത്മാ ഗാന്ധി സത്യഗ്രഹം അനുഷ്ഠിച്ച തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽ തറയിൽ നിന്ന് 11ന് വൈകിട്ട് നാലിന് ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. നഗരം ചുറ്റി ശക്തൻ സ്റ്റാൻഡ് വഴി കൂർക്കഞ്ചേരിയിലൂടെ നെടുപുഴ കസ്തുർബാ കേന്ദ്രത്തിന് സമീപം പ്രതിഷേധ പ്രകടനം സമാപിക്കും.
പൊതുസമ്മേളനത്തിനശേഷം തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വി.എം. സുധീരൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി, ബെന്നി ബെഹനാൻ എം.പി, രമ്യ ഹരിദാസ് എം.പി, സനീഷ് ജോസഫ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നെടുപുഴ കോളനിയിൽ താമസിക്കും. 12ന് രാവിലെ പ്രഭാതഭേരിക്കുശേഷം കോളനിയിൽ നെടുപുഴയിലെ ജനങ്ങളുമായി സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |