SignIn
Kerala Kaumudi Online
Saturday, 20 April 2024 4.30 AM IST

കൗമുദി നൈറ്റിൽ പത്രാധിപരെ അനുസ്മരിച്ച് മന്ത്രി വാസവൻ

s

തിരുവനന്തപുരം: നടൻ നെടുമുടി വേണുവിന് ആദരം അ‍ർപ്പിച്ച്, കേരളകൗമുദിയുടെ 110-ാം വാർഷികത്തോടനുബന്ധിച്ച് കവടിയാർ ഉദയ പാലസിൽ സംഘടിപ്പിച്ച 'കേരളകൗമുദി നൈറ്റ് 2021 - നെടുമുടി വേണു സ്‌മൃതി"യുടെ ഉദ്ഘാടന വേദിയിൽ പത്രാധിപർ കെ. സുകുമാരനെ അനുസ്മരിച്ച് മന്ത്രി വി.എൻ. വാസവൻ. സാമൂഹ്യനീതിക്ക് വേണ്ടി തൂലിക പടവാളാക്കിയ പത്രാധിപർ കെ. സുകുമാരന്റെ ദീപ്തസ്മരണകൾ വർത്തമാനകാലത്തിൽ ഏവർക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു.

അനശ്വര കഥാപാത്രങ്ങൾക്ക് അർത്ഥപൂർണ്ണമായ ഭാവങ്ങൾ സമ്മാനിച്ച, കലാകേരളം ഒരിക്കലും വിസ്മരിക്കാത്ത കലാകാരൻ നെടുമുടി വേണുവിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. അനശ്വര നടന് പ്രണാമമർപ്പിച്ച് സ്മൃതി സന്ധ്യ ഒരുക്കിയ കേരളകൗമുദിയെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്‌തു. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ശബ്ദമാകുന്ന കേരളകൗമുദി സാമൂഹ്യ നീതിയ്ക്ക് വേണ്ടി പോരാട്ടം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്ക് ഉച്ചഭക്‌ഷണം നിർബന്ധമായും നൽകണമെന്ന് ചൂണ്ടിക്കാട്ടിയ എഡിറ്റോറിയൽ കേരളകൗമുദിയുടെ സാമൂഹ്യ പ്രതിബദ്ധത ഒന്നുകൂടി ഉയർത്തിപ്പിടിക്കുന്നതാണ്. അദ്ധ്വാനവർഗത്തിനും സാധാരണക്കാർക്കും ഒപ്പം എപ്പോഴും നിലകൊള്ളുന്ന തലസ്ഥാനത്തിന്റെ പത്രത്തിന് 110ാം വാർഷികത്തിൽ മന്ത്രി ആശംസകൾ നേർന്നു.

മന്ത്രി ജി.ആർ. അനിൽ കലാസന്ധ്യ ഉദ്ഘാടനം ചെയ്‌തു. മലയാളികളുടെ മാറ്റത്തിന്റെ ചാലക ശക്തിയാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കക്കാരുടെ പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സുപ്രധാന പങ്കുവഹിച്ച പത്രത്തിലാണ് നെടുമുടിവേണുവും പത്രപ്രവർത്തന ജീവിതം തുടങ്ങിയതെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌പോൺസർമാർക്ക് ചടങ്ങിൽ മന്ത്രിമാർ ഉപഹാരങ്ങൾ വിതരണം ചെയ്‌തു. സഫയർ എം.ഡി വി. സുനിൽകുമാർ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു, ഭീമ ജുവലറി കോർപ്പറേറ്റ് ജനറൽ മാനേജർ എസ്. കൃഷ്ണൻ, എസ്.കെ ഹോസ്പിറ്റൽ ജനറൽ മാനേജർ റിട്ട. കേണൽ സി.എസ്. പിള്ള, ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, പങ്കജ കസ്തൂരി മീഡിയ മാനേജർ കിരൺ, ഇന്ത്യൻ ഓയിൽ റീട്ടെയിൽ സെയിൽസ് ഹെഡ് വിവേക് മല്ലി എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതവും ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർകുമാർ നന്ദിയും പറഞ്ഞു. കാവാലം ശ്രീകുമാർ,​ ജി. സുരേഷ് കുമാർ,​ മേനക സുരേഷ്,​ മധുപാൽ, നെടുമുടി വേണുവിന്റെ ഇളയ മകൻ കണ്ണൻ വേണു, ബ്രോഡ്കാസ്‌റ്റിംഗ് ഡിവിഷൻ ഹെഡ് എ.സി. റെജി, കേരളകൗമുദി നോൺ ജേണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്. സാബു എന്നിവർ നെടുമുടി വേണുവിന്റെ ഓർമ്മകൾ പങ്കുവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSUKUMARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.