തൃശൂർ : ജില്ലയിലെ ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് ഒരു സീറ്റ് നഷ്ടം. ആകെ മൂന്ന് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരിടത്ത് എൽ.ഡി.എഫിന്റെ സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ് രണ്ട് സീറ്റിൽ വിജയം നേടിയപ്പോൾ എൽ.ഡി.എഫിന് ഒരിടത്തേ ജയിക്കാനായുള്ളൂ. കടപ്പുറം 16 ാം വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 84 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിലെ സുനിതാ പ്രസാദിന് ലഭിച്ചത്. അതേസമയം ഇരിങ്ങാലക്കുടയിലെ വിജയം യു.ഡി.എഫിന് ആശ്വാസം പകർന്നു. സിറ്റിംഗ് സീറ്റ് നിലനിറുത്തിയതോടെ ഭരണവും നിലനിറുത്തി. യു.ഡി.എഫ് 17, എൽ.ഡി.എഫ് 16, ബി.ജെ.പി എട്ട് എന്നിങ്ങനെയാണ് കക്ഷി നില. അതേസമയം മതിലകം അഴീക്കോട് ബ്ലോക്ക് ഡിവിഷനിൽ 1953 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ നൗഷാദ് കറുകപ്പാടത്ത് സീറ്റ് നിലനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |