നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തു നിന്ന് രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പടികൂടി. കാട്ടാതുറ, കാവിയലൂർ സ്വദേശി ആൽവിൻ (32), ഇരവിപുതൂർക്കട, കുട്ടിമവിള സ്വദേശി അജിത് (26) എന്നിവരാണ് ഇന്നലെ പിടിയിലായത്. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എസ്.ഐ മഹേശ്വരരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |