SignIn
Kerala Kaumudi Online
Thursday, 18 April 2024 5.06 PM IST

ക്രിസ്മസിനെ വരവേൽക്കാൻ വിപണി ഉണർന്നു

xmas

പാലക്കാട്: കൊവിഡ് തീർത്ത അനിശ്ചിതത്വത്തിൽ നിന്ന് ക്രിസ്മസ് വിപണി ഉണരുകയാണ്. നക്ഷത്രങ്ങളും കേക്കുകളും ട്രീയുമെല്ലാം വിപണി പിടിക്കാൻ മത്സരം തുടങ്ങി. കൊവിഡ് കേസുകൾ കുറയുകയും പ്രതീക്ഷയോടെ വിപണികൾ ഉണരുകയും ചെയ്യുമ്പോൾ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത് നേരിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കൊവിഡ് കാരണം കഴിഞ്ഞവർഷവും ക്രിസ്മസ് പുതുവത്സര വിപണിയിൽ തീരെ കച്ചവടം നടന്നില്ല. കൊവിഡ് അൽപ്പം പിൻവാങ്ങിയതോടെ വിപണിയിൽ തിരക്കുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

സ്റ്റാറാണ് എൽ.ഇ.ഡി

നക്ഷത്രങ്ങൾക്ക് 10 രൂപ മുതൽ 600 വരെയാണ് വില. പക്ഷേ 150 മുതൽ 1000 രൂപ വരെ വില വരുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളാണ് ഇത്തവണത്തെ ക്രിസ്മസ് വിപണിയിലെ താരം. നൂറ്റമ്പത് രൂപയുടെ എ.ഇ.ഡി നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നത്.

നക്ഷത്രത്തിന് പുറമെ 300 മുതൽ 2000 വരെ വില വരുന്ന പുൽക്കൂട്. 60 മുതൽ 500 രൂപ വരെ വിലവരുന്ന സീരിയൽമാല 400 രൂപ മുതൽ വിലയുള്ള പാപ്പ ഡ്രസ് തുടങ്ങിയവയും വിപണിയിലെ താരങ്ങളാണ്. അടുത്ത ആഴ്ചയോടെ വിപണി കൂടുതൽ സജീവമാകും എന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

കളർഫുളാണ് കേക്ക് വിപണി

ക്രിസ്മസിന്റെ പ്രധാന ആകർഷങ്ങളിലൊന്നായ കേക്കുകളും വിപണിയിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു. പല സ്ഥലങ്ങളിൽ നിന്ന് കേക്കിന് ഓർഡർ ലഭിച്ചു തുടങ്ങിയതായി നഗരത്തിലെ ബേക്കറി ഉടമകൾ പറയുന്നു. ക്രിസ്മസ് കാലത്ത് പ്ലം കേക്കിനാണ് ഡിമാൻഡ്. കിലോക്ക് 340 രൂപ വരെ വിലവരും. ക്രീം കേക്കിനും ആവശ്യക്കാരുണ്ട്. മാർബിൾ കേക്കാണ് ഇത്തവണത്തെ താരം. കാരറ്റ്, പൈനാപ്പിൾ, എന്നിവ ചേർത്തുള്ള കൂടുതൽ ട്രെൻഡിംഗ് കേക്കുകളും വിപണിയിലുണ്ട്. ഡിഗ്രി പരീക്ഷകൾ പൂർത്തിയായാൽ സ്‌കൂൾ - കോളജ്, വിവിധ സംഘടനകൾ, പള്ളികൾ എന്നിവിടങ്ങളിൽ നിന്ന് ആഘോഷങ്ങൾക്കായി ഇത്തവണ കൂടുതൽ ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

സുരക്ഷ മറക്കരുതെന്ന്

ആഘോഷങ്ങളിൽ നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും സ്ഥാപിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി വൈദ്യുതി വകുപ്പ്. കാലപ്പഴക്കമുള്ളതും കൂട്ടിച്ചേർത്തതുമായ ഇലക്ട്രിക് വയറുകൾ ഉപയോഗിക്കരുത്. ലോഹ നിർമ്മിത പ്രതലങ്ങളിൽ എല്ലാ സുരക്ഷയും ഉറപ്പുവരുത്തിമാത്രം ദീപാലങ്കാരങ്ങൾ സ്ഥാപിക്കുക. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും സ്വിച്ചുകൾ ഉപയോഗിച്ച് മാത്രം നിയന്ത്രിക്കുക. വീടുകളിലും സ്ഥാപനങ്ങളിലും ഇ.എൽ.സി.ബി നിർബന്ധമായും സ്ഥാപിക്കുക. എർത്തിംഗ് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, XMAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.