SignIn
Kerala Kaumudi Online
Friday, 19 April 2024 2.20 AM IST

രാഗിണി ദ്വിവേദി വീണ്ടും മലയാളത്തിൽ

നവാഗതനായ ബാലു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഷീല കുട്ടിക്കാനത്ത്

ragini

തെന്നിന്ത്യൻ താരം രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിലും കന്നടയിലുമായി നവാഗതനായ ബാലു നാരായണൻ സംവിധാനം ചെയ്യുന്ന ഷീല കുട്ടിക്കാനത്ത് ആരംഭിച്ചു.ഇടവേളക്കുശേഷം രാഗിണി ദ്വിവേദി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഷീല.

മോഹൻലാൽ ചിത്രം കാണ്‌ഡഹാറിലൂടെ മലയാളത്തിൽ എത്തിയ രാഗിണി മമ്മൂട്ടി ചിത്രമായ ഫേസ് ടു ഫേസിലും അഭിനയിച്ചു.2008 ഫെമിന മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ റണ്ണറപ്പായതോടെയാണ് രാഗിണിയെ കന്നട സിനിമാലോകം ശ്രദ്ധിക്കുന്നത്. 2009 ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ബ്യൂട്ടിഫുൾ ഫെയർ പുരസ്‌കാരവും രാഗിണിക്ക് ലഭിച്ചു. മദ്ധ്യപ്രദേശിലെ ഹൗവിൽ ജനിച്ച രാഗിണി വീരാമടകാരി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള സുവർണ ഫിലിം അവാർഡ് കരസ്ഥമാക്കിയിരുന്നു. കെംപെഗൗഡ, ശിവ, ബംഗാരി, രാഗിണി ഐ.പി.എസ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് രാഗിണിയെ കന്നട സിനിമയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളാക്കി മാറ്റിയത്. എന്നാൽ 2020 ആഗസ്റ്റ് 10ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബയ്‌യിലും ബംഗളൂരുവിലും സംയുക്തമായ റെയ്‌ഡ് നടത്തിയിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ ഡയറി പരിശോധിച്ച പൊലീസിന് 15 സെലിബ്രിറ്റികളുടെ പേരുകൾ ലഭിച്ചു. ഇതിൽ ഒരാൾ രാഗിണിയായിരുന്നു. ലഹരി വിഷയത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് രാഗിണി.

ഷീലയിൽ രാഗിണിക്ക് ഒപ്പം റിയാസ് ഖാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേക സാഹചര്യത്തിൽ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി ബംഗളൂരുവിൽ നിന്ന് കേരളത്തിൽ എത്തുന്ന ഷീല എന്ന പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ രാഗിണി അവതരിപ്പിക്കുന്നത്. മഹേഷ്, സുനിൽ സുഖദ എന്നിവർക്ക് ഒപ്പം നിരവധി തെന്നിന്ത്യൻ താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി. എം. പിള്ള, വി.സി. ലാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അരുൺ കുത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം അലോഷ്യ പീറ്റർ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്‌ഷൻ കൺട്രോളർ ബിജു സിനിപ്ളസ്, വാർത്ത പ്രചാരണം എ.എസ്. ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAGINI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.