തൃശൂർ: കെ.എസ്.എഫ്.ഇ ചെയർമാനായി കെ. വരദരാജൻ ചുമതലയേറ്റു. കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ അദ്ദേഹത്തെ സ്വീകരിച്ചു. കെ.എസ്.എഫ്.ഇയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികളെടുക്കുമെന്നും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു.
നോർക്ക റൂട്ട്സിന്റെ വൈസ് ചെയർമാനായിരിക്കേയാണ് വരദരാജനെ തേടി പുതിയ ചുമതലയെത്തിയത്. കൊല്ലം സ്വദേശിയാണ്. എൻ.ജി.ഒ യൂണിയന്റെ നേതൃപദവിയും വഹിച്ചു. 1969ൽ സ്ഥാപിതമായ കെ.എസ്.എഫ്.ഇയുടെ 25-ാമത്തെ ചെയർമാനാണ് വരദരാജൻ. കെ.എസ്.എഫ്.ഇ ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ, ജനറൽ മാനേജർ (ബിസിനസ്) ഡോ. ലോറൻസ് ഹാരോൾഡ് തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |