കുട്ടനാട്: വിവാഹചടങ്ങിനിടെ മദ്യപിച്ചെത്തി ബഹളം വച്ചത് ചോദ്യം ചെയ്ത ക്ഷേത്രഭാരവാഹികളെ കൈയേറ്റം ചെയ്യുകയും പൊലീസ് ജീപ്പിന് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വാ തലവടി വിളഞ്ഞൂർ വീട്ടിൽ സതീശൻ (48), ദീപുകൃഷ്ണൻ (29), പാട്ടത്തിൽ സുബിൻ.ആർ. നായർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തലവടി പുതുപ്പറമ്പ് ക്ഷേത്രത്തിൽ തലവടി സ്വദേശിനിയായ യുവതിയുടെ വിവാഹം നടക്കുന്നതിനിടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ ഇവർ തിരിയുകയും തുടർന്ന് ജീപ്പിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |