തിരുവനന്തപുരം: കൈരളി സരസ്വതി സാഹിത്യ പ്രതിഭാപുരസ്കാരത്തിന് എഴുത്തുകാരനായ രവിവർമ്മ തമ്പുരാൻ അർഹനായി. സർഗരചനയുടെ വിവിധ മേഖലകളിൽ നടത്തിവരുന്ന സജീവ ഇടപെടലുകളും കേരള നവോത്ഥാനത്തിന്റെ ചരിത്രത്തെ മുൻനിറുത്തി രചിച്ച 'മുടിപ്പേച്ച്' എന്ന നോവലും പരിഗണിച്ചാണ് അവാർഡ്. 25,000 രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങിയ പുരസ്കാരം 31ന് വൈ.എം.സി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |