SignIn
Kerala Kaumudi Online
Friday, 29 March 2024 3.34 PM IST

കളഞ്ഞുകിട്ടിയ സ്വർണ മാല ഉടമസ്ഥന് തിരികെ നൽകി

photo

പാലോട്: കളഞ്ഞുകിട്ടിയ സ്വർണ മാല ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. കുശവൂർ ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് പെരിങ്ങമ്മല സ്വദേശി സുലൈമാന് രണ്ടരപ്പവൻ സ്വർണമാല കളഞ്ഞുകിട്ടിയത്. സുലൈമാൻ ആഭരണം പാലോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പാലോട് പൊലീസ് സ്വർണാഭരണം കളഞ്ഞുകിട്ടിയതായി കാണിച്ച് സമൂഹ മാദ്ധ്യമങ്ങളിലടക്കം അറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ സ്വർണാഭരണം നഷ്ടപ്പെട്ട പച്ച പാലുവള്ളി കാലൻകാവ് സ്വദേശി കിരണും വാർത്ത നൽകിയിരുന്നു. കിരൺ സ്റ്റേഷനിലെത്തി തെളിവുകൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലോട് എസ്.ഐ നിസാറുദ്ദീന്റെ പക്കൽ നിന്ന് സ്വർണാഭരണം ഏറ്റുവാങ്ങി. എന്നാൽ സുലൈമാൻ സുഖമില്ലാതെ കിടപ്പിലായതിനാൽ സ്റ്റേഷനിൽ എത്തിയില്ല. അസുഖം ഭേദമായാൽ ഉടനെ തന്നെ സുലൈമാനെ വീട്ടിലെത്തി നന്ദി അറിയിക്കുമെന്ന് കിരൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.