Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

പാരീസിലെ നോത്രദാം ദേവാലയത്തിൽ അഗ്നിബാധ

paris-nethradhama-church-

ല​ണ്ട​ൻ​:​യേ​ശു​ക്രി​സ്‌​തു​വി​ന്റെ​ ​തി​രു​ര​ക്തം​ ​പു​ര​ണ്ട​ ​മു​ൾ​ക്കി​രീ​ടം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​തി​രു​ശേ​ഷി​പ്പു​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്താ​ൽ​ ​പ​വി​ത്ര​മാ​യ​ ​ക്രൈ​സ്ത​വ​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​വും​ ​യൂ​റോ​പ്പി​ന്റെ​ ​ച​രി​ത്ര​ ​പൈ​തൃ​ക​ത്തി​ന് ​സാ​ക്ഷി​യു​മാ​യ​ ​പാ​രീ​സി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​നോ​ത്ര​ദാം​ ​ദേ​വാ​ല​യം​ ​വ​ൻ​ ​അ​ഗ്നി​ബാ​ധ​യി​ൽ​ ​ഭാ​ഗി​ക​മാ​യി​ ​ന​ശി​ച്ചു.
പ​തിമ്മൂന്നാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​നി​ർ​മ്മി​ച്ച​ ​ക​ത്തീ​ഡ്ര​ലു​ക​ളു​ടെ​ ​രാ​ജ്ഞി​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ദേ​വാ​ല​യ​ത്തി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​തി​രു​ശേ​ഷി​പ്പു​ക​ളും​ ​അ​മൂ​ല്യ​ങ്ങ​ളാ​യ​ ​ച​രി​ത്ര​ ​വ​സ്തു​ക്ക​ളും​ ​ക​ത്തി​ ​ന​ശി​ച്ചെ​ന്നാ​ണ് ​സൂ​ച​ന.​ ​കു​രി​ശു​മ​ര​ണ​ത്തി​ന് ​വി​ധി​ച്ച​ ​യേ​ശു​വി​നെ​ ​പീ​ലാ​ത്തോ​സി​ന്റെ​ ​അ​ര​മ​ന​യി​ൽ​ ​വ​ച്ച് ​ചൂ​ടി​ച്ച​ ​മു​ൾ​ക്കി​രീ​ട​വും​ ​കു​രി​ശി​ന്റെ​ ​ഭാ​ഗ​വും​ ​കു​രി​ശി​ൽ​ ​ത​റ​യ്ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ആ​ണി​യു​മാ​ണ് ​പ്ര​ധാ​ന​ ​തി​രു​ശേ​ഷി​പ്പു​ക​ൾ.​ ​മു​ൾ​ക്കി​രീ​ടം​ ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും​ ​മ​റ്റു​വ​സ്തു​ക്ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സ്ഥി​രീ​ക​ര​ണ​മി​ല്ല.
ദേ​വാ​ല​യ​ത്തെ​ ​അ​ഗ്നി​നാ​ള​ങ്ങ​ൾ​ ​വി​ഴു​ങ്ങു​മ്പോ​ൾ​ ​പാ​രീ​സി​ൽ​ ​ത​ടി​ച്ചു​കൂ​ടി​യ​ ​ജ​ന​ങ്ങ​ൾ​ ​ക​ന്യ​കാ​ ​മ​റി​യ​ത്തോ​ടു​ള്ള​ ​പ്രാ​ർ​ത്ഥ​ന​യാ​യ​ ​'​ആ​വേ...​മ​രി​യ..."​ചൊ​ല്ലി​ ​ക​ണ്ണീ​രൊ​ഴു​ക്കി​ ​നോ​ക്കി​ ​നി​ന്നു.​ 400​ ​ഓ​ളം​ ​അ​ഗ്നി​ശ​മ​ന​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​പ്ര​യ​ത്നി​ച്ചാ​ണ് ​തീ​ ​നി​യ​ന്ത്രി​ച്ച​ത്.​ ​തീ​പി​ടി​ത്ത​ത്തി​ന്റെ​ ​കാ​ര​ണം​ ​വ്യ​ക്ത​മ​ല്ലെ​ന്നും​ ​അ​ട്ടി​മ​റി​ ​സാ​ദ്ധ്യ​ത​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.
850​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ദേ​വാ​ല​യ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ഗോ​പു​ര​വും​ ​മേ​ൽ​ക്കൂ​ര​യും​ ​പൂ​ർ​ണ​മാ​യും​ ​ന​ശി​ച്ചു.​ ​എ​ന്നാ​ൽ​ ​പ്ര​ധാ​ന​ ​കെ​ട്ടി​ട​വും​ ​പ്ര​ശ​സ്ത​മാ​യ​ ​ര​ണ്ട് ​മ​ണി​ ​ഗോ​പു​ര​ങ്ങ​ളും​ ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് ​പാ​രീ​സ് ​ആ​ർ​ച്ച് ​ബി​ഷ​പ് ​പ​റ​ഞ്ഞു.​ ​ക​ത്തീ​ഡ്ര​ലി​ൽ​ ​ന​വീ​ക​ര​ണം​ ​ന​ട​ക്കു​ന്ന​തി​നി​ടെ​ ​പ്രാ​ദേ​ശി​ക​ ​സ​മ​യം​ ​തി​ങ്ക​ളാ​ഴ്‌​ച​ ​വൈ​കി​ട്ട് 6.20​ ​ഓ​ടെ​യാ​ണ് ​തീ​പി​ടി​ച്ച​ത്.​മേ​ൽ​ക്കൂ​ര​യി​ൽ​ ​നി​ന്ന് ​ഉ​യ​ർ​ന്ന​ ​തീ​ ​പെ​ട്ടെ​ന്ന് ​ഗോ​പു​ര​ത്തി​ലേ​ക്കു​ ​പ​ട​രു​ക​യാ​യി​രു​ന്നു. യു​നെ​സ്കോ​യു​ടെ​ ​ലോ​ക​ ​പൈ​തൃ​ക​ ​മ​ന്ദി​ര​മാ​ണി​ത്.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​തി​ര​ക്കു​ള്ള​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​മാ​യ​ ​ദേ​വാ​ല​യം വി​ക്ട​ർ​ ​യൂ​ഗോ​യു​ടെ​ ​'​നോ​ത്ര​ദാ​മി​ലെ​ ​കൂ​ന​ൻ​"​എ​ന്ന​ ​ഇ​തി​ഹാ​സ​ ​കൃ​തി​യി​ലൂ​ടെ​ ​സാ​ഹി​ത്യ​ ​പ്രേ​മി​ക​ളു​ടെ​ ​മ​ന​സി​ലും​ ​ചി​ര​ ​പ്ര​തി​ഷ്ഠ​ ​നേ​ടി​യി​ട്ടു​ണ്ട്.


മുൾക്കിരീടം

ക്രിസ്തുവിന്റെ മുൾക്കിരീടം ( ക്രൗൺ ഓഫ് തോൺസ് ) ആണ് മുഖ്യ ആകർഷണം. ദുഃഖവെള്ളിയാഴ്ച മാത്രം പുറത്തെടുത്ത് ആരാധന നടത്തുന്ന മുൾക്കിരീടം സ്വർണ കവചത്തിലാണ് സൂക്ഷിച്ചിരുന്നത്. നെപ്പോളിയൻ ചക്രവർത്തിയാണ് ഇത് സ്വർണ കവചത്തിലാക്കിയത്. യേശുവിനെ തറച്ച കുരിശിന്റെ 24 സെന്റീമീറ്റർ നീളമുള്ള കഷണം, കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ചു എന്നു കരുതുന്ന 3.5 ഇഞ്ച് നീളമുള്ള ആണി, യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ ഭാഗം എന്നിവയാണ് മറ്റ് തിരുശേഷിപ്പുകൾ. 1270ൽ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാൻസിലെ രാജാവും പിന്നീട് വിശുദ്ധനുമായ സെയിന്റ് ലൂയിയുടെ വസ്ത്രത്തിന്റെ ഭാഗവും ഉണ്ടായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിംഗുകളും കത്തീഡ്രലിൽ സൂക്ഷിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EUROPE NEWS, UK NEWS, UK MALAYALI, PARIS NETHRADHAMA CHURCH BURN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY