SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.58 AM IST

ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച ഥാർ ലേലത്തിന്‌

p

ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യ ലേലത്തിലൂടെ വിൽക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ എഡിഷൻ ഥാർ വഴിപാടായി സമർപ്പിച്ചത്. വിവരം അറിഞ്ഞത് മുതൽ ധാരാളം ഭക്തർ ഥാർ വാങ്ങാൻ ആഗ്രഹമറിയിച്ച് ദേവസ്വത്തെ സമീപിച്ചു. ഇത് പരിഗണിച്ചാണ് പൊതുലേലത്തിന് തീരുമാനിച്ചത്. 15 ലക്ഷമാണ് അടിസ്ഥാന വില. 18ന് ഉച്ചയ്ക്ക് 3ന് ക്ഷേത്രം കിഴക്കേനടയിൽ ദീപസ്തംഭത്തിന് സമീപം ലേലം നടക്കും.

തുലാഭാരത്തിനുള്ള വെള്ളി, ചന്ദനം എന്നീ ദ്രവ്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ചന്ദനം കിലോഗ്രാമിന് 10,000 രൂപയും വെള്ളിക്ക് 20,000 രൂപയുമാക്കി. ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കി വരുന്നവർക്കുള്ള ദർശന വഴിയിൽ മറ്റാരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത് , കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ വേശാല, അഡ്വ.കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംബന്ധിച്ചു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.