SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.00 AM IST

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം നാളെ മുതൽ

booka

പത്തനംതിട്ട: ജില്ല ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിലുള്ള പുസ്തകോത്സവം 11 ,12, 13 തീയതികളിൽ പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10 ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി വികസന സമിതി ചെയർമാൻ പ്രൊഫ. ജി.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. ശാന്ത കടമ്മനിട്ട അക്ഷരദീപം തെളിയിക്കും. വയലാർ പുരസ്‌കാര ജേതാവ് ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തും.
നഗരസഭ ചെയർമാൻ അഡ്വ .ടി.സക്കീർഹുസൈൻ, എ. പി.ജയൻ, പ്രൊഫ.ടി.കെ.ജി നായർ , ഡോ.ഫിലിപ്പോസ് ഉമ്മൻ, ഡോ.പി.ജെ.ഫിലിപ്പ് , എസ്.ഹരിദാസ്, എം.എസ്.ജോൺ , രാജൻ വർഗീസ്, കെ.പി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കവി കാശിനാഥൻ രചിച്ച ഇക്കാവ്, തെങ്ങമം ഗോപകുമാറിന്റെ ജവാൻ കെയർ ഓഫ് 56 എ പി ഒ , കൈപ്പട്ടൂർ തങ്കച്ചൻ രചിച്ച കഫീൽ, കുവൈറ്റ് അധിനിവേശം, സി.റഹിം രചിച്ച ഓർമ്മകളുടെ ചന്ദനക്കുടം തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
കേരളത്തിലെ പ്രമുഖരായ 50 ഓളം പുസ്തക പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും. ഗ്രന്ഥശാലകൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് അനുവദിക്കും. സ്‌കൂൾ കോളേജ് ലൈബ്രറികൾക്കും പൊതുജനങ്ങൾക്കും ഡിസ്‌കൗണ്ടോടുകൂടി പുസ്തകം വാങ്ങാം. ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റ് എല്ലാ ഗ്രന്ഥശാലകൾക്കും ഇതിനകം അനുവദിച്ചിട്ടുണ്ട്. ഗ്രാന്റ് തുകയുടെ 75 ശതമാനം തുകയ്ക്കാണ് പുസ്തകം വാങ്ങുന്നത്. ജില്ലയിൽ ഗ്രാന്റ് വാങ്ങുന്ന 300 ഓളം ലൈബ്രറികളാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പുസ്തക വിതരണം നടക്കുക. 11ന് കോന്നി, കോഴഞ്ചേരി താലൂക്കിലുള്ള ലൈബ്രറികൾക്കും 12ന് അടൂർ, മല്ലപ്പള്ളി താലൂക്ക്, 13 ന് തിരുവല്ല, റാന്നി താലൂക്ക് ക്രമത്തിലായിരിക്കും പുസ്തക വിതരണം.
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ, സ്റ്റേറ്റ് ലൈബ്രറികൗൺസിൽ അംഗം എം.എസ്.ജോൺ, കോഴഞ്ചേരി താലൂക്ക് സെക്രട്ടറി എം.എൻ. സോമരാജൻ, താലൂക്ക് കമ്മിറ്റി അംഗം കാശിനാഥൻ, ജില്ലാ ലൈബ്രറി ഓഫീസർ കെ.എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.