പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ സ്റ്റാൻലിയുടെ മകൻ അനന്തുവിനെയാണ് (19) പിടികൂടിയത്. പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ നിസാറുദ്ദീൻ, ബാബുകാണി, എസ്.സി.പി.ഒമാരായ രാജേഷ്, ബിജു, സുജു, റിയാസ്, ഗീത, ഷൈലാബീവി, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |