ചങ്ങനാശേരി : സംസ്ഥാന ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല ജേതാക്കളായി. ഫൈനലിൽ തൃശൂരിനെയാണ് തിരുവനന്തപുരം കീഴടക്കിയത്. 22 പോയിന്റുമായി പ്രണവ് പ്രിൻസ് തിരുവനന്തപുരത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ജില്ല കിരീടം സ്വന്തമാക്കി.ഫൈനലിൽ 65-31ന് തിരുവനന്തപുരത്തെ കീഴടക്കിയാണ് കിരീടം ചൂടിയത്. തൃശൂരിനാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലം. ആൺകുട്ടികളിൽ കോട്ടയം വെങ്കലം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |