SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.45 PM IST

ജൻ ജാഗരൺ പദയാത്ര നെടുപുഴയിൽ സമാപിക്കും

janjagaran

തൃശൂർ : വിലക്കയറ്റത്തിനും പണപെരുപ്പത്തിനും എതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ 11 ന് നടക്കുന്ന ജൻ ജാഗരൺ പദയാത്രയിൽ പതിനായിരങ്ങൾ അണിനിരക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ നയിക്കുന്ന പദയാത്ര മണികണ്ഠനാൽ പരിസരത്ത് നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി എം.ഒ റോഡ്, ശക്തൻ സ്റ്റാൻഡ്, കണ്ണംകുളങ്ങര, ആലുംവെട്ടുവഴി, കൂർക്കഞ്ചേരി, വലിയാലുക്കൽ വഴി നെടുപുഴയിൽ സമാപിക്കും.
എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹന്നാൻ, രമ്യ ഹരിദാസ്, ടി.ജെ. സജീഷ് കുമാർ എം.എൽ.എ, എം.പി. വിൻസന്റ്, അനിൽ അക്കര, പദ്ജമ വേണുഗോപാൽ എന്നിവർ പങ്കെടുക്കും. രാത്രി വി.എം. സുധീരനടക്കം തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ അന്നേദിവസം കോളനിയിൽ തമാസിക്കും. പിറ്റേന്ന് പ്രഭാതഭേരിയും ജനങ്ങളുമായി സംവാദവും നടക്കുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ. ഗോപാലകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, JANJAGARAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.