ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചിയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. നോർത്ത് നസിമാബാദ്, നോർത്ത് കറാച്ചി, ഗുൽഷൻ ഇ ഇക്ബാൽ, ഗുലിസ്ഥാൻ ഇ ജോഹർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി പത്തോടെ ഭൂമി കുലുക്കം അനുഭവപ്പെട്ടത്. കറാച്ചിയിൽ നിന്ന് 15 കിലോമീറ്റർ വടക്ക് 15 കിലോമീറ്റർ ആഴത്തിലാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം. പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ആളപായമോ, മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് മുൻപും കറാച്ചിയിൽ നിരവധി ചെറു ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ബലൂചിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 15 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |