SignIn
Kerala Kaumudi Online
Saturday, 20 April 2024 6.31 AM IST

സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം: ക​ള​മ​ശേ​രി ഒരുങ്ങി

df

കൊച്ചി: സി.പി.എം ജില്ലാ സമ്മേളനം 14,15,16 തീയതികളിൽ കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കും. ഇതാദ്യമാണ് കളമശേരി ജില്ലാ സമ്മേളന വേദിയാകുന്നത്.

പി.ആർ. മുരളീധരൻ ക്യാപ്റ്റനായ ദീപശിഖാജാഥ 12ന് മഹാരാജാസ് കോളേജ് കാമ്പസിന് മുന്നിലെ അഭിമന്യു കുത്തേറ്റ് വീണിടത്തുനിന്ന് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. പി.എം. ഇസ്മായിൽ ക്യാപ്റ്റനായ പതാകജാഥ പള്ളുരുത്തിയിലെ ടി.കെ. വത്സൻ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റിഅംഗം സി.എം. ദിനേശ്‌മണി ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ കെ. ചന്ദ്രൻപിള്ള പതാക ഉയർത്തും.

 പ്രമുഖരുടെ നിര

14ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനവും 16ന്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ടി.എം. തോമസ് ഐസക്ക്, എം.സി. ജോസഫൈൻ, എ.കെ. ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ബേബിജോൺ, പി. രാജീവ് എന്നിവരും പങ്കെടുക്കും.


 16ന് വൈകിട്ട് ആശിഷ് കൺവെൻഷൻ സെന്ററിനോട് ചേർന്ന സമ്മേളനനഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

രണ്ട് സെമിനാറുകൾ

 11ന് വൈകിട്ട് അഞ്ചിന് കളമശേരി മുനിസിപ്പൽ ടൗൺഹാളിൽ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും എന്ന വിഷയത്തിൽ സെമിനാർ. വ്യവസായമന്ത്രി പി. രാജീവ്, കെ. ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുക്കും.

 12ന് വൈകിട്ട് 5ന് മുനിസിപ്പൽ ടൗൺഹാളിൽ 'സ്ത്രീ സുരക്ഷ' സെമിനാർ. അഡ്വ.സി.എസ്. സുജാത, എം.സി. ജോസഫൈൻ, തുടങ്ങി​യവർ പങ്കെടുക്കും.

കലാപരിപാടികൾ
 12ന് രാത്രി 7ന് കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ഗായകൻ വിവേകിന്റെ ഗസൽസന്ധ്യ. തുടർദിനങ്ങളിൽ സെബി നായരമ്പലം നയിക്കുന്ന മ്യൂസിക് ക്വയർ, രാജീവ് കളമശേരിയുടെ കലാവിരുന്ന്.

 സി​.പി​.എമ്മി​ന് വൻനേട്ടം

ജനസേവനാർത്ഥം സി.പി.എം ജില്ലയിൽ ആവിഷ്കരിച്ച പരിപാടികളെല്ലാം വൻവിജയമാണെന്ന് ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ വാർത്താസമ്മേളനത്തി​ൽ പറഞ്ഞു.

കനിവ്‌ ഭവന പദ്ധതിയിൽ 121 വീടുകൾ നിർമ്മിച്ച് നൽകി. കിടപ്പുരോഗികൾക്ക്‌ 15 സൗജന്യ ഫിസിയോ തെറാപ്പി കേന്ദ്രങ്ങൾ തുറന്നു. അഞ്ചിടത്ത്‌ ആംബുലൻസ്‌ സൗകര്യമുണ്ട്‌. ജില്ലയിൽ 4350 ഏക്കറിൽ കൃഷിയിറക്കി. ഉല്പന്നങ്ങൾ വിൽക്കാൻ സ്ഥിരം സ്‌റ്റാൾ കലൂരിൽ തുറന്നു. സ്ത്രീകൾക്ക് സൗീന്യ നിയമസഹായ കേന്ദ്രത്തിനും രൂപംനൽകി. ലോക്കൽ കമ്മിറ്റിതലത്തിൽ ജാഗ്രതാസമിതികളും തുടങ്ങും.

എം.എം.ലോറൻസ്‌, കെ.എൻ.രവീന്ദ്രനാഥ്‌, സരോജിനി ബാലാനന്ദൻ, കെ.എം സുധാകരൻ എന്നിവരെ സമ്മേളന വേദിയിൽ ആദരിക്കും

സ്വാഗതസംഘം ചെയർമാൻ കെ. ചന്ദ്രൻപിള്ള, ജനറൽ കൺവീനർ കെ.ബി.വർഗീസ്‌, കെ.എൻ.ഗോപിനാഥ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജി​ല്ലയി​ലെ സി​.പി​.എം

 ഏരിയാ കമ്മിറ്റികൾ : 15

 ലോക്കൽ കമ്മി​റ്റി​കൾ : 162

 ബ്രാഞ്ചുകൾ : 3,121

 പാർട്ടി​ അംഗങ്ങൾ : 41,618

 ജയ്‌ ഭീം ടീമിന്‌ ആദരം

16ന്‌ ചേരുന്ന സമാപന പൊതുസമ്മേളനത്തോടനുബന്ധി​ച്ച് റിട്ട. ജസ്‌റ്റിസ്‌ കെ.ചന്ദ്രുവിനെയും സിനിമയിലെ നായകൻ സൂര്യ ഉൾപ്പെടെ ജയ്‌ ഭീം സിനിമാ ടീമിനെയും ആദരി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.