തിരുവനന്തപുരം : അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായി സ്ഥലം മാറ്റി. മന്ത്രി വീണാജോർജിനെതിരായ പരസ്യ പ്രതികരണത്തിന് പിന്നാലെയാണ് നടപടി. പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയിലെ പുതിയ സൂപ്രണ്ട്. ഭരണ സൗകര്യാർത്ഥമാണ് നടപടിയെന്ന് ആരോഗ്യസെക്രട്ടറി രാജൻ ഖോബ്രഗഡയുടെ ഉത്തരവിൽ പറയുന്നു. ശിശുമരണങ്ങളെ തുടർന്ന് മന്ത്രി വീണാജോർജ് അട്ടപ്പാടിയിലെത്തിയപ്പോൾ തന്നെ മനപൂർവം ഒഴിവാക്കിയെന്നും അഴിമതിക്കാരുടെ വാക്കാണ് മന്ത്രി കേൾക്കുന്നതെന്നും ഡോ. പ്രഭുദാസ് തുറന്നടിച്ചിരുന്നു. ആശുപത്രിയുടെ വികസനത്തിനായി പലവട്ടം ആരോഗ്യവകുപ്പിന് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |