തിരുവനന്തപുരം:പത്തനംതിട്ടയിലെ അരുൺപ്രകാശിനെയും തിരുവനന്തപുരത്തെ പൂങ്കുളം സതീശിനെയും ഒ.ബി.സി.മോർച്ചസംസ്ഥാന ജനറൽ സെക്രട്ടറിമാരായി നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ അറിയിച്ചു. ആർ.എസ്.മണിയൻ, എം.കെ.ദേവീദാസൻ, പി.കെ.അജിത്കുമാർ,എസ്.കൃഷ്ണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. രജ്ഞിത്ത് ശ്രീനിവാസൻ, രവീന്ദ്രനാഥ് വാകത്താനം, എം.ശശികുമാർ,സ്മിത ജയമോഹൻ എന്നിവരെ സെക്രട്ടറിമാരായും കെ.കെ.ബബ്ലുവിനെ ട്രഷററായും തിരഞ്ഞെടുത്തു. സോഷ്യൽമീഡിയ വിഭാഗം കൺവീനറായി.ഒ.രാകേഷ് നാഥിനെയും ജോ.കൺവീനറായി അൻമോൽ മോത്തിയേയും തിരഞ്ഞെടുത്തു. കൂടാതെ കെ.ജെ.നവീൻരാജ്,പുനത്തിൽ രാജൻ,എൻ.കെ.ഷാജി, സാജൻ ദേവസ്വംപറമ്പിൽ,ശ്യാമള കൃഷ്ണകുമാർ, വി.ജയലക്ഷ്മി,സുരേന്ദ്രൻ ചിറ്റിലപ്പള്ളി, അജിത് നരിക്കുനി, പി.വി.തുളസീദാസ്, എം.ആർ.അനുപമ,കെ.ജി.ജയചന്ദ്രൻ, വത്സല ഹരിദാസ്,എം.കെ.സജീവൻ,മനോജ്പാറശ്ശേരി, എം. എസ്. വിനയരാജ്, കെ.എൽ. സുരേഷ് എന്നിവരെ സംസ്ഥാനസമിതി അംഗങ്ങളായും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |