തിരുവനന്തപുരം: കൊല്ലം, എറണാകുളം യാർഡുകളിൽ നിർമ്മാണം നടക്കുന്നതിനാൽ ജനുവരി രണ്ടുവരെ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളി - ലോകമാന്യതിലക് എക്സ്പ്രസ് 16, 20 തീയതികളിലും എറണാകുളം - പൂനെ17നും, തിരുവനന്തപുരം - നിസാമുദ്ദീൻ 18നും ഒരുമണിക്കൂർ വൈകിയായിരിക്കും പല സ്റ്റേഷനുകളിലും എത്തുക.
ചെന്നൈ - ഗുരുവായൂർ എക്സ്പ്രസ് 11, 13, 28 തീയതികളിൽ കൊല്ലത്തും, 15, 16, 17, 19 തീയതികളിൽ എറണാകുളത്തും യാത്ര അവസാനിപ്പിക്കും. നിലമ്പൂർ - കോട്ടയം, കണ്ണൂർ - എറണാകുളം എക്സ്പ്രസുകൾ 22, 24, 27, 28, 29 തീയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ് ജനുവരി രണ്ടിന് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. തിരുനെൽവേലിയിലേക്ക് സർവീസുണ്ടാകില്ല.
പാലക്കാട് - എറണാകുളം മെമു 15 മുതൽ
തിരുവനന്തപുരം: പാലക്കാട് നിന്ന് എറണാകുളത്തേക്ക് മെമു സർവീസ് 15ന് തുടങ്ങും.രാവിലെ 7.20ന് പാലക്കാട് നിന്ന് പുറപ്പെടും.11.15ന് എറണാകുളത്തെത്തും.മടക്കയാത്ര എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.45ന്.രാത്രി 7ന് പാലക്കാട്ടെത്തും. ചൊവ്വാഴ്ചകളിൽ സർവീസില്ല.എട്ട് കോച്ചുകളാണുള്ളത്. എല്ലാം അൺറിസർവ്ഡ് ജനറൽ കോച്ചുകളാണ്. ട്രെയിൻ നമ്പർ 06797/06798.എറണാകുളം ടൗൺ, ഇടപ്പള്ളി,കളമശേരി,ആലുവ,ചൊവ്വര,അങ്കമാലി,കറുകുറ്റി,കൊരട്ടി,ഡിവൈൻനഗർ,ചാലക്കുടി,ഇരിങ്ങാലക്കുട,നെല്ലായ്,പുതുക്കാട്,ഒല്ലൂർ,തൃശൂർ,പൂങ്കുന്നം,മുളങ്കുന്നത്തുകാവ്,വടക്കാഞ്ചേരി, മുള്ളൂർക്കര,വള്ളത്തോൾനഗർ,മണ്ണാനൂർ,ഒറ്റപ്പാലം,പാലപ്പുറം,ലക്കിടി,മങ്കര,പറളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |