കൊച്ചി: ഒാർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ വിഭാഗീയത മാറ്റിവച്ചു മുന്നോട്ടുപോകേണ്ട കാലം അതിക്രമിച്ചെന്നും വിവേകശാലികൾക്ക് ഇക്കാര്യം പറഞ്ഞാൽ മനസിലാകുമെന്നും ഹൈക്കോടതി. സഭാ തർക്കത്തെത്തുടർന്ന് പൂട്ടിയ പള്ളികളിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് പ്രവേശിക്കാൻ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. പ്രശ്നപരിഹാരത്തിനായി ഉചിതമായ നിർദ്ദേശവുമായി വരാൻ കക്ഷികളോടുപറഞ്ഞ സിംഗിൾബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |