ആലപ്പുഴ: ധീവരസഭ ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സമരപ്രഖ്യാപന കൺവെൻഷൻ 13ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തണ്ണീർമുക്കം ഇറിഗേഷൻ ഓഫീസിന് സമീപം വൈകിട്ട് 3നാണ് കൺവെൻഷൻ.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഒരുവർഷം പൂർണമായും തുറന്നിടുക, വേലിയേറ്റ ദുരിതമനുഭവിക്കുന്ന തീരമേഖലയെ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുക, കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് പുറന്തള്ളുന്ന പായൽ അടിയന്തരമായി നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ. ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ. ദാമോദരൻ മുഖ്യപ്രഭാഷണവും കുട്ടനാട് കായൽ കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ വിഷയാവതരണവും നടത്തും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എൻ.ആർ. ഷാജി, സി. ഗോപിനാഥ്, വി.എം. ഷാജി, എ.എസ്. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |