Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

ഖുറേഷി അബ്‌റാമായി മോഹൻലാൽ,​ പ്രഖ്യാപനവുമായി പൃഥ്വി, ലൂസിഫർ 2 ഒരുങ്ങുന്നു?

lucifer

റിലീസ് ചെയ്‌ത് വാരങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ സൃഷ്‌ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്‌ട് ചെയ്‌ത ചിത്രം മലയാള സിനിമയിൽ പുതിയൊരു റെക്കോഡ് സൃഷ്‌ടിക്കുകയായിരുന്നു. സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവായി എത്തി തിയേറ്ററുകളിൽ മാസിന്റെ മാസ്‌മരിക ലോകം തീർക്കുകയായിരുന്നു സൂപ്പർതാരം മോഹൻലാൽ. ലാലേട്ടനെ താൻ എങ്ങനെയാണോ കാണാൻ ആഗ്രഹിക്കുന്നത് അതായിരിക്കും ലൂസിഫർ എന്ന വാഗ്‌ദാനം പൃഥ്വിരാജ് അക്ഷരംപ്രതി തന്നെ നടപ്പാക്കി.

ഇപ്പോഴിതാ, ലൂസിഫറിന്റെ യഥാർത്ഥ മുഖം അണിയറപ്രവർത്തകർ പുറത്തുവിട്ടുകഴിഞ്ഞു. ഖുറേഷി അബ്‌റാം എന്ന അധോലോക രാജാവിന്റെ പോസ്‌റ്ററാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. അവസാനം...ആരംഭത്തിന്റെ തുടക്കം എന്ന കുറിപ്പും സൂപ്പർതാര സംവിധായകൻ ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ലൂസിഫർ 2വിനായുള്ള മുറവിളി ആരാധകർ തുടങ്ങി കഴിഞ്ഞു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LUCIFER, MOHANLAL, PRITHVIRAJ, LUCIFER 2
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY