SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.25 PM IST

കാമരാജ് മാർഗിലേക്ക് സന്ദർശകരുടെ ഒഴുക്ക്

rawat

ന്യൂഡൽഹി: ജനറൽ റാവത്തിനും പത്‌നിക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ കാമരാജ് റോഡിലെ മൂന്നാം നമ്പർ വസതിക്കു മുന്നിൽ രാവിലെ മുതൽ വൻജനാവലി അമർ രഹേ വിളികളുമായി തടിച്ചു കൂടി. പ്രമുഖർ എത്തുന്നതിനാൽ നിയന്ത്രണമുണ്ടായിരുന്നു. 11 മണി മുതൽ മന്ത്രിമാർ, ജനപ്രതിനിധികൾ തുടർന്ന് സൈനിക വിഭാഗങ്ങളിലുള്ളവർ എന്നിവർക്കു ശേഷമാണ് പൊതുജനങ്ങൾക്ക് അവസരം നൽകിയത്. സൈന്യവും പൊലീസും ബാരിക്കേഡുകൾ വച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ, മൻസുഖ് മാണ്ഡവ്യ, സ്‌മൃതിഇറാനി, ധർമ്മേന്ദ്രപ്രധാൻ, സർബാനന്ദ സോണോവാൾ, വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, മനോഹർലാൽ ഖട്ടർ, പുഷ്‌കർ സിംഗ് ധാമി, അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ, മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, ഇ.ടി.മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, ഡി.എം.കെ നേതാക്കളായ കനിമൊഴി, എ.രാജ, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാജേഷ് ടിക്കായത്ത്,

കരസേനാ മേധാവി ജനറൽ എം.എം. നരാവനെ, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ വി.ആർ. ചൗധരി, നാവികസേനാ മേധാവി ആർ. ഹരികുമാർ, സുപ്രീകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ എന്നിവരും റാവത്തിന് ആദരമർപ്പിച്ചു.

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ, ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്, ഇസ്രയേൽ അംബാസഡർ നവോർ ഗിലോൺ, ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മോറഗോഡ, ശ്രീലങ്കൻ ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫും കരസേനാ മേധാവിയുമായ ജനറൽ ഷവേന്ദ്ര സിൽവ, നാഷണൽ ഡിഫൻസ് കോളേജിൽ ജനറൽ റാവത്തിന്റെ സഹപാഠിയും മുൻ ശ്രീലങ്കൻ ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫുമായ അഡ്മിറൽ രവീന്ദ്ര ചന്ദ്രസിരി വിജെഗുണരത്നെ

ഭൂട്ടാൻ റോയൽ ആർമി ഡെപ്യൂട്ടി ചീഫ് ഒാപ്പറേഷൻസ് ഒാഫീസർ ബ്രിഗേഡിയർ ഡോർജി റിഞ്ചൻ, നേപ്പാൾ ചീഫ് ഒാഫ് ജനറൽ സ്റ്റാഫ് സുപ്രോബൽ ജനസേവശ്രീ ലഫ്.ജനറൽ ബാൽ കൃഷ്ണ കാർക്കി, ബംഗ്ളാദേശ് പ്രിൻസിപ്പൽ സ്റ്റാഫ് ഒാഫീസർ ലഫ്. ജനറൽ വാക്കുസ്‌ സമാൻ തുടങ്ങിയവരുമെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIPIN RAWAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.