ന്യൂഡൽഹി: സംയുക്ത സേനാ മേധാവിയായ ബിപിൻ റാവത്തും ഭാര്യ മധുലികയും അഗ്നി നാളങ്ങളിൽ ഓർമ്മയാകുമ്പോൾ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. യൗവന കാലത്ത് ഭാര്യയ്ക്കൊപ്പം ചാരനിറത്തിലുള്ള സഫാരി സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന റാവത്തിന്റെ ചിത്രവും വൈറലാകുകയാണ്.
മധുലികയുടെ വരൻ ജനറൽ ലക്ഷ്മൺ സിംഗ് റാവത്തിന്റെ മകൻ ക്യാപ്റ്റൻ ബിപിൻ റാവത്ത് എന്നാണ് ക്ഷണക്കത്തിലുള്ളത്. ന്യൂഡൽഹിയിലെ അശോക് റോഡിലായിരുന്നു വിവാഹം.
മദ്ധ്യപ്രദേശിലെ രാജകുടുംബാംഗമായിരുന്നു മധുലിക റാവത്ത്. പിതാവ് കുൻവർ മൃഗേന്ദ്ര സിംഗ് മദ്ധ്യപ്രദേശ് നിയമസഭയിലെ കോൺഗ്രസ് അംഗമായിരുന്നു.
അപൂർവ മുഹൂർത്തങ്ങളും വൈറൽ
അതേസമയം ബിപിൻ റാവത്തിന്റെയും മധുലികയുടെയും അപൂർവ മുഹൂർത്തങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക വേഷത്തിൽ അല്ലാതെയുള്ള ചെറുപ്പകാലത്തെ അപൂർവ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. നെറ്റിയിൽ ചുവന്ന തിലകവുമായി ചെറുചിരിയോടെ കാമറയിൽ നോക്കിനിൽക്കുന്ന ബിപിൻ റാവത്തും തിളങ്ങുന്ന സാരിധരിച്ച് അദ്ദേഹത്തെ നോക്കി നിൽക്കുന്ന മധുലികയും ചിത്രത്തിലുണ്ട്. അനൗദ്യോഗിക ചടങ്ങിനിടെ പകർത്തിയതാണ് ഈ ചിത്രം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |