കൊല്ലം: ജില്ലാ നിയമസേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കോടതി സമുച്ചയത്തിലും മറ്റ് താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളിലും ഇന്ന് ലോക് അദാലത്ത് നടക്കും. പിഴയൊടുക്കി തീർക്കാവുന്ന കേസുകൾക്കായി മജിസ്ട്രേറ്റ് കോടതികളിൽ പ്രത്യേക സിറ്റിംഗ് ക്രമീകരിച്ചിട്ടുണ്ടെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതത് മജിസ്ട്രേറ്റ് കോടതികളുമായി ബന്ധപ്പെടണം.
താലൂക്ക് കേന്ദ്രങ്ങളിലെ അദാലത്ത് സംബന്ധിച്ച വിവരങ്ങൾ അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളിൽ ലഭിക്കും. ഫോൺ കൊല്ലം: 8848244029, കൊട്ടാരക്കര: 9645202759, കരുനാഗപ്പള്ളി: 9446557589, പത്തനാപുരം: 9446728100, കുന്നത്തൂർ: 9447303220.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |