SignIn
Kerala Kaumudi Online
Thursday, 25 April 2024 2.41 PM IST

ഗോഡൗണുകളിൽ ഭക്ഷ്യമന്ത്രിയുടെ മിന്നൽ സന്ദർശനം

minister

തൃശൂർ : ഭക്ഷ്യവിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താൻ ഗോഡൗണുകളിൽ മിന്നൽ സന്ദർശനം നടത്തി മന്ത്രി ജി.ആർ. അനിൽ. എഫ്.സി.ഐ ഗോഡൗൺ, സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള എൻ.എഫ്.എസ്.എ ഗോഡൗൺ, ജില്ലാ താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമന്ത്രി സന്ദർശനം നടത്തിയത്. എൻ.എഫ്.സി.ഐ ഗോഡൗണിൽ പൊട്ടിയ നിലയിൽ ബാഗുകൾ കണ്ടെത്തിയതിന് മന്ത്രി ജീവനക്കാരോട് വിശദീകരണം ചോദിച്ചു. എഫ്.സി.ഐയിൽ നിന്നെത്തുന്ന പൊട്ടിയ ബാഗുകൾ വീണ്ടും പാക്ക് ചെയ്ത് വിതരണത്തിന് എത്തിക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാർ വിശദീകരിച്ചു. എഫ്.സി.ഐയിൽ നിന്നും വിതരണം ചെയ്യാൻ കഴിയാത്ത പഴകിയ സാധനങ്ങൾ എത്തുന്നുണ്ടെന്നും ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും സന്ദർശനത്തിന് ശേഷം മന്ത്രി അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസിന്റെ ഫ്രണ്ട് ഓഫീസിൽ സന്ദർശനം നടത്തിയ മന്ത്രി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. എം.എൽ. എ പി. ബാലചന്ദ്രൻ, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MINISTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.