തൃശൂർ: കേരള ഫുട്ബാൾ അസോസിയേഷന്റെ (കെ.എഫ്.എ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള വനിതാ ഫുട്ബാൾ പ്രീമിയർ ലീഗിന് ഇന്ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 11ന് മന്ത്രി കെ.രാജൻ ഫുട്ബാൾ ലീഗ് ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. ഈ മാസം 24 വരെ രണ്ട് ഘട്ടങ്ങളായി നടക്കുന്ന ലീഗ് മത്സരങ്ങളിൽ ഗോകുലം കേരള എഫ്.സി, ലൂക്ക സോക്കർ ക്ലബ്ബ്, കേരള യുണൈറ്റഡ് എഫ്.സി തുടങ്ങി ആറ് ടീമുകളിലായി 120 പേർ പങ്കെടുക്കുമെന്ന് കെ.എഫ്.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഡേവിസ് മൂക്കൻ, വൈസ് പ്രസിഡന്റ് സി. സുമേഷ്, പി.സി. ജോൺസൺ, കെ.എ നവാസ്, ഡേവിഡ് ആന്റോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |