കോട്ടയം : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടത്തിയ നാഷണൽ ലോക് അദാലത്തിൽ
9817 കേസുകൾ തീർപ്പാക്കി. നഷ്ടപരിഹാരമായി 9.50 കോടി രൂപയും വിധിച്ചു. ഒൻപതിനായിരം പെറ്റി കേസുകൾ, ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ ലഭിച്ചു. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമടക്കം 14459 കേസുകളാണ് പരിഗണിച്ചത്. ചെയർമാൻ ജില്ലാ ജഡ്ജി എൻ.ഹരികുമാർ , സെക്രട്ടറി എസ്. സുധീഷ് കുമാർ എന്നിവർ ലീഗൽ സർവീസസ് അതോറിറ്റി നാഷണൽ ലോക് അദാലത്തിനു നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |