SignIn
Kerala Kaumudi Online
Friday, 19 April 2024 9.09 AM IST

സി.പി.എം കു​ന്നു​മ്മ​ൽ​ ​ഏ​രി​യാ സമ്മേളനം,​ സെ​ക്ര​ട്ട​റി​യാ​യി​ ​ കെ.​കെ.​സു​രേ​ഷ് ​വീ​ണ്ടും

news
സി പി.എം.കുന്നുമ്മൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായിതിരഞ്ഞെടുക്കപ്പെട്ട കെ.കെ.സുരേഷ്

 പ്രമുഖർ പലരും കമ്മിറ്റിയിൽ നിന്ന് പുറത്ത്

കുറ്റ്യാടി: സി.പി.എം കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായി കെ.കെ.സുരേഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പഴയ കമ്മിറ്റിയിലെ പ്രമുഖർ പലരും ഇത്തവണ പുറത്തായി. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്ജ്, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. നാരായണി, വേളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.കെ നാണു, സി.ഐ.ടി യു.നേതാവ് കെ.കെ.നന്ദനൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കുന്നുമ്മൽ കണാരൻ, മുതിർന്ന നേതാവ് എ.കെ.കണ്ണൻ, ജില്ലാ കമ്മിറ്റി അംഗമായ കെ.കൃഷ്ണൻ എന്നിവർ പുതുയ കമ്മിറ്റിയിലില്ല. രണ്ടു വനിതകളിൽ എൻ.കെ ലീല പഴയ കമ്മിറ്റിയിലും അംഗമായിരുന്നു. പുതുമുഖമായി മരുതോങ്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എം.സതി ഇടം പിടിച്ചു.

കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ: പി.സുരേന്ദ്രൻ, പി.നാണു, എം.കെ.ശശി, ടി.പി.കുമാരൻ, എൻ.കെ.രാമചന്ദ്രൻ, ടി.വി. മനോജൻ, എ.എം.റഷീദ്, പി.സി.ഷൈജു, ടി.പി.പവിത്രൻ, കെ.ബാബു, എ.റഷീദ്, പി.വത്സൻ, സി.എൻ.ബാലകൃഷ്ണൻ, കെ.ടി.മനോജൻ, എൻ.കെ.ലീല, കെ.കെ.ദിനേശൻ, കെ.ശശീന്ദ്രൻ ,ടി.കെ.ബിജു, സുധീഷ് എടോനി, കെ.എം.സതി.

കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കത്തിനെതിരെ മതനിരപേക്ഷ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള സി.പി.എം നേതാക്കളെയും കുടുംബത്തെയും അധിക്ഷേപിക്കുന്നത് അപരിഷ്‌കൃത സമീപനമാണ്. വേളം മണിമലയിലെ കുറ്റ്യാടി നാളികേര പാർക്ക് യാഥാർത്ഥ്യമാക്കുക, തോട്ടക്കാട് മിച്ചഭൂമിയിലെ കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി പി.മോഹനൻ, ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ് എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ഭാസ്‌കരൻ, വി.പി.കുഞ്ഞിക്യഷ്ണൻ, പി. വിശ്വൻ, എം.മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.കുഞ്ഞമ്മദ്കുട്ടി, കെ.കെ.ലതിക, കെ.കെ.ദിനേശൻ, കെ. കൃഷ്ണൻ, പി.പി.ചാത്തു, കൂടത്താംകണ്ടി സുരേഷ് എന്നിവർ സംബന്ധിച്ചു.

പൊതുസമ്മേളനം മന്ത്രി പി.രാജീവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.