ബാലരാമപുരം: കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. മഹേഷ് കുമാർ, ഡോ. അരുൺശങ്കർ, സദാശിവൻ, എം.കെ. സാവിത്രി, പള്ളിച്ചൽ സുനിൽ, സനിൽകുമാർ, പ്രമേദിനി തങ്കച്ചി എന്നിവർ സംസാരിച്ചു. അഗർവാൾ ഐ ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഗർവാൾ ഐ ഹോസ്പിറ്റൽ ജീവനക്കാരായ സജിത്ത്, അശ്വതി, അഭിലാഷ്, വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |