SignIn
Kerala Kaumudi Online
Thursday, 25 April 2024 5.22 PM IST

തീർത്ഥാടകർ പടിപൂജയുടെ ദർശനസൗഭാഗ്യത്തിൽ

padipooja-
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന പടിപൂജ

ശബരിമല: സന്നിധാനത്ത് പടിപൂജയുടെ ദർശനസൗഭാഗ്യം അനുഭവിക്കുകയാണ് തീർത്ഥാടകസമൂഹം. വിശേഷാൽ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് ആയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് നിരക്ക്. സന്ധ്യാസമയം പതിനെട്ടാംപടിയിൽ പുഷ്പാഭിഷേകത്തിന് ശേഷമാണ് പടിപൂജ നടത്തുന്നത്. മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രിയാണ് പൂജ നടത്തുക. പതിനെട്ടുപടികൾ പുഷ്പങ്ങളും പട്ടുവസ്ത്രങ്ങളും കൊണ്ട് അലങ്കരിച്ച് ഓരോന്നിലും വിളക്ക് വച്ചു തന്ത്രി ആരതിയുഴിഞ്ഞാണ് പടിപൂജ നടത്തുന്നത്. ആദ്യ കാലത്ത് ദേവതാപൂജ എന്നറിയപ്പെട്ടിരുന്ന ചടങ്ങാണ് പിന്നീട് പടിപൂജയെന്ന പേരിൽ പ്രസിദ്ധമായത്. സന്നിധാനത്തെ ഏറ്റവും ചെലവേറിയ വഴിപാടാണിത്. അയ്യപ്പന്റെ കാവൽക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടുമലകളായ കാളകെട്ടി,ഇഞ്ചപ്പാറ,പുതുശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്, ചിറ്റമ്പലമേട്, മൈലാടുംമേട്, തലപ്പാറ, നിലയ്ക്കൽ, ദേവൻമല, ശ്രീപാദമല, കൽക്കിമല, മാതംഗമല,സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവിടങ്ങളിലെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടാംപടിയിലെ ഓരോ പടിയും പൂങ്കാവനത്തിലെ ഓരോ മലകളാണെന്നാണ് വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.