SignIn
Kerala Kaumudi Online
Thursday, 25 April 2024 5.38 AM IST

ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനിക്ക് അംഗീകാരം

startup

തിരുവനന്തപുരം: പ്രമുഖ മാർക്കറ്റ് റിസർച്ച് കമ്പനിയായ മാർക്കറ്റ് വാച്ച് ഡോട്ട് കോം നടത്തിയ സൈബർ ഡാറ്റ മോഷണം, സുരക്ഷാ അപകടസാദ്ധ്യത, വൈറസ് ആക്രമണം എന്നിവ തടയുന്നതിനെക്കുറിച്ചുള്ള പഠനത്തിൽ ഇന്ത്യയിലെ മികച്ച പത്ത് കമ്പനികളിൽ ഒന്നായി ടെക്‌നോപാർക്ക് ആസ്ഥാനമായ മിറോക്സ് സൈബർ സെക്യൂരിറ്റി ആൻഡ് ടെക്‌നോളജി തിരഞ്ഞെടുക്കപ്പെട്ടു.

ഐ.ടി വ്യവസായത്തിലെ പ്രശസ്തമായ സൈബർ സുരക്ഷാ സേവനദാതാവാണ് കേരളത്തിലെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയായ മിറോക്സ്.

തുടക്കകാലത്ത് ഈ മേഖലയിൽ ഐ.ടി പ്രൊഫഷണലുകളുടെ അപര്യാപ്തത പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിലേക്ക് നയിച്ചതായി സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രാജേഷ് ബാബു പറഞ്ഞു.

2014ൽ ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ മിറോക്സ് സേവനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STARTUP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.